ലഖ്‌നൗ: വിവാഹ ആവശ്യത്തിനായി മാത്രം മതം പരിവർത്തനം ചെയ്യുന്നത് നിയമപരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ വിവിധ മതവിഭാഗങ്ങൾ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. അതേസമയം ഇവരുടെ മൊഴി രജിസ്റ്റർ ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു.
നൂർ ജഹാൻ ബീഗത്തിന്‍റെ തീരുമാനം ഉദ്ധരിച്ച കോടതി, വിവാഹത്തിനായി മതം പരിവർത്തനം ചെയ്യുന്നത് സാധുതയുള്ളതല്ലെന്നും പറഞ്ഞു. നൂർ ജഹാൻ ബീഗം കേസിൽ കോടതി ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ച് വിശ്വാസമില്ലാതെ മതം മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു.
വ്യക്തികളുടെ ദാമ്പത്യജീവിതത്തിൽ കുടുംബാംഗങ്ങൾ ഇടപെടുന്നത് തടയാൻ നിർദേശം നൽകണമെന്ന് ദമ്പതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.