ന്യൂഡൽഹി: ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും തീവ്രമായ ചൂട് ഇനി രണ്ട് ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചക്ക് ശേഷം ചൂട് കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മധ്യപ്രദേശ്, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറൻ രാജസ്ഥാനിൽ താപനില 50 ഡിഗ്രി കടന്നിരുന്നു. മഹാരാഷ്ട്രയിലെ വിദർഭ, മറാഠ് വാഡ എന്നിവങ്ങളിലും സൂറത്ത്, കച്ഛ്, ഉത്തർപ്രദേശ്, ഹിമാച്ചൽ പ്രദേശ്, ഹിമാച്ചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവടങ്ങളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.