മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ്ങ് കോശ്യാരിയുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത് മുംബൈയിലെ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച കൊവിഡ് -19 പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തയ്യാറെടുപ്പ് വിലയിരുത്താൻ ഗവർണർ വിളിച്ച യോഗം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഒഴിവാക്കിയതിനെ തുടർന്നാണ് റൗത്തിന്‍റെ സന്ദർശനം. ഈ ആഴ്ച ആദ്യം ബിജെപി നേതാക്കൾ ഗവർണറെ സന്ദർശിക്കുകയും വൈറസ് വ്യാപനം പരിശോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല. അവരുടെ ബന്ധം ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധം പോലെയാണെന്നും അവർ അങ്ങനെ തന്നെ തുടരുമെന്നും റൗത്ത് പറഞ്ഞു.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തര്‍ക്കമില്ലെന്ന് ശിവസേന - ശിവസേന
ശിവസേന നേതാവ് സഞ്ജയ് റൗത്ത് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ്ങ് കോശ്യാരിയുമായി മുംബൈയിലെ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി