ETV Bharat / bharat

റോഡുകള്‍ പുനര്‍രൂപകല്‍പന ചെയ്യണം: കെജ്‌രിവാള്‍

author img

By

Published : Oct 17, 2019, 8:04 AM IST

നേരത്തെ പൊതുമരാമത്തു വകുപ്പുമായി ചേര്‍ന്ന് ഡല്‍ഹിയിലെ റോഡുകളിലെ കുഴികള്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികള്‍ക്കും കെജരിവാള്‍ തുടക്കമിട്ടിരുന്നു.

ഗതാഗതക്കുരുക്കിനു പരിഹാരം റോഡുകളുടെ പുനര്‍രൂപകല്‌പന ; അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി : ഗതാഗതക്കുരുക്ക് കാരണം നട്ടം തിരിയുന്ന തലസ്ഥാനത്തെ റോഡുകളുടെ ഘടനയെ കുറ്റപ്പെടുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റോഡുകള്‍ പുനര്‍ രൂപകല്പന ചെയ്യേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ചില പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയിലെ റോഡുകള്‍ വീതിയേറിയതാണ്.അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ ഗതാഗത സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിയും . എന്നാല്‍ ചിലയിടങ്ങളില്‍ നാലുവരി പാതകള്‍ കൂടിച്ചേര്‍ന്ന് മൂന്നുവരി റോഡുകളാവുകയും പിന്നീട് ആറുവരി പാതയായി വികസിക്കുകയും ചെയ്യുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അരവിന്ദ് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ഏജന്‍സികള്‍ ഡല്‍ഹിയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഒക്‌ടോബറില്‍ പൊതുമരാമത്തു വകുപ്പുമായി ചേര്‍ന്ന് ഡല്‍ഹിയിലെ റോഡുകളിലെ കുഴികള്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് കെജ്‌രിവാള്‍ തുടക്കമിട്ടിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/redesigning-roads-can-ease-traffic-situation-multiplicity-of-agencies-biggest-problem-kejriwal20191017060925/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.