ഭുവനേശ്വർ: ഒഡിഷയിൽ 17 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 859 ആയി. 3,615 പുതിയ കൊവിഡ് കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2, 22,734 ആയി ഉയർത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ 3,615 കേസുകളിൽ 2,118 എണ്ണം ഒഡിഷയിലെ വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ളവ സമ്പർക്കത്തിലൂടെയാണ് പകർന്നത്. ഒഡിഷയിൽ 36,122 സജീവ കൊവിഡ് കേസുകളാണ് നിലവിലുളളത്. 1,85,700 പേർ ഇതുവരെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ബുധനാഴ്ച പരിശോധിച്ച 49,645 സാമ്പിളുകൾ ഉൾപ്പെടെ 33 ലക്ഷത്തിലധികം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.