ലക്നൗ: യുപിയില്‍ 3505 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 70000 കടന്നുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 30 മരണം കൂടി രേഖപ്പെടുത്തിയതോടെ കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1456 ആയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. 26,204 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡിന് ചികിത്സയിലുള്ളത്. 42,833 പേര്‍ രോഗവിമുക്തി നേടി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 70,493 ആണ്. ഞായറാഴ്ച മാത്രം യുപിയില്‍ ഒരുലക്ഷത്തിലധികം സാമ്പിളുകള്‍ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതോടെ ആകെ പരിശോധിച്ച കൊവിഡ് സാമ്പിളുകളുടെ എണ്ണം 19 ലക്ഷമായി. രോഗലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും ഉടൻ തന്നെ പരിശോധനയ്ക്ക് പോകണമെന്നും വൈറസിനെ ഫലപ്രദമായി നേരിടാൻ നേരത്തേ രോഗം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.
യുപിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70000 കടന്നു
30 മരണം കൂടി രേഖപ്പെടുത്തിയതോടെ കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1456 ആയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.