ETV Bharat / bharat

നാലാംഘട്ട ലോക്ക് ഡൗൺ; ജനങ്ങളില്‍ നിന്ന് ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങളെന്ന് അരവിന്ദ് കെജ്‌രിവാള്‍

നാലാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഡല്‍ഹി ലെഫ്‌റ്റനന്‍റ് ഗവര്‍ണറുമായി വൈകുന്നേരം നാലിന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

author img

By

Published : May 14, 2020, 4:22 PM IST

delhi lockdown news  Delhi Chief Minister Arvind Kejriwal  suggestions for relaxations in lockdown 4.0  Delhi Lt. Governor  നാലാംഘട്ട ലോക്ക് ഡൗണിലേക്കായി ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍  അരവിന്ദ് കെജ്‌രിവാള്‍  ന്യൂഡല്‍ഹി
നാലാംഘട്ട ലോക്ക് ഡൗണിലേക്കായി ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ ; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നാലാംഘട്ട ലോക്ക് ഡൗണിലേക്കായി അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങളാണ് ലഭിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒന്നര മാസം പിന്നിട്ട ലോക്ക് ഡൗണില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടു. അടച്ചിടാന്‍ എളുപ്പമാണെന്നും സാമ്പത്തിക രംഗം മെച്ചപ്പെടുത്തല്‍ പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ദിവസങ്ങള്‍ കഷ്‌ടതയേറിയതാണെന്നും ജനങ്ങള്‍ കഠിനമായി അധ്വാനിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങളും വിശകലനത്തിന് ശേഷം കേന്ദ്രത്തിനയക്കും. നാലാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഡല്‍ഹി ലെഫ്‌റ്റനന്‍റ് ഗവര്‍ണറുമായി വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് കേന്ദ്രം നേരത്തെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. വേനലവധി കഴിയും വരെ വിദ്യാലയങ്ങള്‍ അടച്ചിടണമെന്ന നിര്‍ദേശമാണ് ജനങ്ങളില്‍ നിന്നും കൂടുതലായി ഉയര്‍ന്ന് വന്നത്. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,സിനിമാ ഹാളുകള്‍ എന്നിവ അടച്ചിടണമെന്നും മുതിര്‍ന്ന പൗരന്മാര്‍,ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ വീട്ടില്‍ കഴിയണമെന്നും ജനങ്ങള്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കാനും സാമൂഹ്യഅകലം പാലിക്കാനും ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. പൊതുഗതാഗത സംവിധാനത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ നിന്ന് അഭിപ്രായങ്ങളുണ്ട്. ഓട്ടോ,ബസ്,ടാക്‌സികള്‍ എന്നിവ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സര്‍വ്വീസ് നടത്തണമെന്നും ആളുകളുടെ എണ്ണം കുറച്ച് മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.