ജയ്‌പൂര്‍: വിമത എംഎല്‍എമാര്‍ ബിജെപിയുടെ ആതിഥ്യവും ഹരിയാന പൊലീസിന്‍റെ സുരക്ഷയും ഉപേക്ഷിക്കണമെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താനാന്‍ താല്‍പര്യമുള്ളവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് നിര്‍ദേശവുമായെത്തിയത്. വിമതര്‍ക്ക് കോണ്‍ഗ്രസിലേക്കുള്ള വാതില്‍ തുറന്നിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മാനേസറിലെ ഹരിയാന പൊലീസിന്‍റെ സുരക്ഷയും ബിജെപിയുടെ ആദിത്യവും കൂട്ടും എംഎല്‍എമാര്‍ ഉപേക്ഷിക്കണമെന്നും തുടര്‍ന്ന് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ സുശാന്ത് സിങ് രജ്‌പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ പൊലീസ് ഇടപെടല്‍ ശരിയല്ലെന്നും കേസ് മഹാരാഷ്‌ട്ര പൊലീസിന്‍റെ പരിധിയിലാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യം അരാജകത്വം സൃഷ്‌ടിച്ചേക്കാമെന്നും സംസ്ഥാനത്ത് നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ സൂര്യഗറില്‍ നിന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.