ETV Bharat / bharat

ഷീല ദിക്ഷിത്തിന് പിന്‍ഗാമിയെ കണ്ടെത്തണം; തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ്

അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍ രംഗത്തെത്തി. കെജ്‌രിവാളിന്‍റെ ഭരണത്തില്‍ ഡല്‍ഹി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗംഭീര്‍ പ്രതികരിച്ചു

REACTION- DELHI ELECTION  delhi election updates  ഡല്‍ഹി തെരഞ്ഞെടുപ്പ്  ഡല്‍ഹി കോണ്‍ഗ്രസ്
"ഷീല ദിക്ഷിത്തിന് പിന്‍ഗാമിയെ കണ്ടെത്തണം";  തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ്
author img

By

Published : Feb 11, 2020, 1:56 PM IST

ന്യൂഡല്‍ഹി: മൂന്ന് തവണ രാജ്യതലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഡല്‍ഹിയില്‍. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ തോല്‍വി നേരിട്ടിരിക്കുന്ന പാര്‍ട്ടിക്ക് മുന്‍ മുഖ്യമന്ത്രി ഷീലാ ദിക്ഷിത്തിന്‍റെ വിടവ് നികത്താനായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചു. ഷീലാ ദിക്ഷിത്തിന്‍റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നു. മുതിർന്ന നേതാവിനെയാണ് ഞങ്ങൾക്കു നഷ്ടപ്പെട്ടത്. പകരം മറ്റൊരു മികച്ച നേതാവിനെ ഞങ്ങൾക്കു കണ്ടെത്താനായില്ലെന്ന് സിങ്‌വി അഭിപ്രായപ്പെട്ടു. ഒപ്പം ബിജെപിയുടെ പരാജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വിയുടെ ഉത്തരവാദിത്തം എറ്റെടുത്ത ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നും വ്യക്തമാക്കി. ബിജെപിയുടെയും ആം ആദ്‌മിയുടേയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന് വോട്ട് കുറയാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • Subhash Chopra, Delhi Congress Chief: I take responsibility for the party's performance, we will analyse the factors behind this. Reason for the drop in our vote percentage is politics of polarization by both BJP and AAP. #DelhiElectionResults pic.twitter.com/7cUv0loVAM

    — ANI (@ANI) February 11, 2020 " class="align-text-top noRightClick twitterSection" data=" ">

സമാന നിലപാടാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥും പ്രകടിപ്പിച്ചത്. വന്‍ അവകാശവാദങ്ങളുമായെത്തിയ ബിജെപിക്ക് ഒന്നു നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ അവസ്ഥയെ പരിഗണിക്കാതെയായിരുന്നു മറ്റ് നേതാക്കളുടെയും പ്രതികരണം.

അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനം അറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹില്‍ നടപ്പാക്കിയ വികസനത്തിനുള്ള മറുപടിയാണ് ആപ്പിന്‍റെ വിജയമെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ബിജെപിയെ തള്ളിക്കളഞ്ഞുവെന്ന് പറഞ്ഞ മമതാ ബാനര്‍ജി ദേശീയ ജനസംഖ്യ രജിസ്റ്ററിനെയും ദേശീയ പൗരത്വ നിയമ ഭേദഗതിയെയും ജനങ്ങള്‍ തള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.

  • BJP MP from East Delhi, Gautam Gambhir: We accept #DelhiElectionResults and congratulate Arvind Kejriwal & the people of Delhi. We tried our best but, probably, we could not convince the people of the state. I hope Delhi develops under the chief ministership of Arvind Kejriwal. pic.twitter.com/GO4HG7s5fI

അതിനിടെ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍ രംഗത്തെത്തി. കഴിവിന്‍റെ പരമാവധി ബിജെപി ശ്രമിച്ചു. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളെ അത് ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല. അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണത്തില്‍ ഡല്‍ഹി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.