പുതിയ രൂപത്തിലും നിറത്തിലുമുള്ള 20 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ മഹാത്മാ ഗാന്ധി സീരീസില്‍ പുറത്തിറങ്ങുന്ന നോട്ടുകള്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്‍റെ ഒപ്പോടു കൂടിയതാണ്. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് പുതിയ 20 രൂപാ നോട്ടുകള്‍. നോട്ടിന്‍റെ പുറക് വശത്ത് രാജ്യത്തിന്‍റെ പൈതൃക കേന്ദ്രമായ എല്ലോറ ഗുഹയുടെ ചിത്രവും ഉണ്ട്.
പുതിയ നോട്ടുകള്‍ നിലവില്‍ വന്നാലും പഴയ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാകും. പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപത്തിലുള്ള നോട്ടിന് 63*129 മില്ലീ മീറ്റർ വലുപ്പമാണ് ഉള്ളത്.