ETV Bharat / bharat

ഒഡീഷയില്‍ ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍ - ആഷിഷ് രഞ്ജന്‍ സമല്‍

അസമിലെ ഗുവാഹത്തിയില്‍ ബാങ്കിംഗ് ഓംബുഡ്‌സ്‌മാനായി ജോലി ചെയ്യുന്ന ആഷിഷ് രഞ്ജന്‍ സമല്‍(52)ആണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒഡീഷയില്‍ ആര്‍ബിഐ ജനറല്‍ മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍
author img

By

Published : Oct 26, 2019, 10:53 AM IST

ഭുവനേശ്വര്‍: ഒഡീഷയിലെ ജജ്‌പൂരില്‍ റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അസമിലെ ഗുവാഹത്തിയില്‍ ബാങ്കിങ് ഓംബുഡ്‌സ്‌മാനായി ജോലി ചെയ്യുന്ന ആഷിഷ് രഞ്ജന്‍ സമല്‍(52)ആണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമല്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാന്‍ വൈകിയതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ കയറിയ പൊലീസ്, ബെഡ്ഷീറ്റിന്‍റെ സഹായത്തോടെ സീലിങ് ഫാനിൽ സമല്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനക്ക് ശേഷം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യക്ക് കാരണം കുടുംബവഴക്കാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.