ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബന്ധു ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതായി പരാതി. സവായ് മാധോപൂരിലെ ബോൺലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി വയറുവേദനയാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ആശുപതിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.
മാതാപിതാക്കളുടെ അഭാവത്തിൽ പെൺകുട്ടിയെ മാസങ്ങളോളം ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ മാതാപിതാക്കൾ സിന്ധി ക്യാമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.