ജയ്‌പൂർ: സംസ്ഥാനത്ത് പ്രത്യേക അന്വേഷണ യൂണിറ്റ് രൂപീകരിച്ചതോടെ ബലാത്സംഗക്കേസുകളുടെ അന്വേഷണ കാലയളവ് കുറഞ്ഞതായും അന്വേഷണം വേഗത്തിലായെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ അന്വേഷണ ശതമാനം ഒൻപത് ശതമാനമാണെന്നും ഇത് ദേശീയ ശരാശരിയായ 34 ശതമാനത്തേക്കാൾ വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ക്രമസമാധാന സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനിടെ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്‍റെ സ്വാധീനത്താൽ നിരവധി സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വരുന്നുണ്ടെന്നും കുറ്റകൃത്യങ്ങളുടെ രജിസ്ട്രേഷൻ വർധിച്ചിട്ടുണ്ടെന്നും ഇത്തരം കേസുകളിൽ അതിവേഗം നടപടി സ്വീകരിക്കുന്നുണ്ടെന്നും ഗെലോട്ട് പറഞ്ഞു. നേരത്തെ 30 ശതമാനം ബലാത്സംഗ കേസുകളാണ് കോടതിയിലൂടെ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അത് 13 ശതമാനമായി കുറഞ്ഞു.
ബലാത്സംഗ കേസുകളുടെ അന്വേഷണം വേഗത്തിലായി; രാജസ്ഥാൻ മുഖ്യമന്ത്രി
രാജസ്ഥാനിലെ ക്രമസമാധാന സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനിടെ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിരുന്നതിന്‍റെ സ്വാധീനത്താൽ നിരവധി സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വരുന്നുണ്ടെന്ന് അശോക് ഗെലോട്ട്.