ETV Bharat / bharat

ഇന്ത്യൻ ഗ്രാമങ്ങളെ ഐസൊലേറ്റ് ചെയ്യണം: റാമോജി റാവു - റാമോജി റാവു

ഇന്ത്യയിലെ പ്രമുഖ പ്രാദേശിക ദിനപത്രമായ ഈനാഡുവിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിച്ചു.

Ramoji Rao  Narendra Modi  Print Media Journalists  COVID 19 Pandemic  Novel Coronavirus Outbreak  Suggestions  Precautionary Measures  ഇന്ത്യൻ ഗ്രാമങ്ങളെ ഐസൊലേറ്റ് ചെയ്യണം; റാമോജി റാവു  റാമോജി റാവു  കൊവിഡ്19
ഇന്ത്യ
author img

By

Published : Mar 24, 2020, 7:47 PM IST

ന്യൂഡൽഹി: കോവിഡ് -19ന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റാമോജി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർപേഴ്‌സൺ റാമോജി റാവു ഉൾപ്പെടെ മുതിർന്ന മാധ്യമപ്രവർത്തകരുമായി സംവദിച്ചു. ഇന്ത്യയിലെ പ്രമുഖ പ്രാദേശിക ദിനപത്രമായ ഈനാഡുവിനെ പ്രതിനിധീകരിച്ച റാമോജി റാവു വൈറസ് വ്യാപനം തടയുന്നതിനായി മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 65 ശതമാനം വരുന്ന ഗ്രാമീണ ഇന്ത്യയെ ഐസൊലേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത റാവു ഊന്നിപ്പറഞ്ഞു. എല്ലാ ഗ്രാമങ്ങളും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളണം. ആളുകളെ അറിയിക്കാൻ മാധ്യമങ്ങൾ അതിന്റെ ജോലി ചെയ്യും പക്ഷേ കൂടുതൽ കർശനമായ നടപടികൾ ആവശ്യമാണെന്നും റാമോജി റാവു പറഞ്ഞു. ഇന്ത്യയുടെ ഫാർമസി വ്യവസായത്തിന് പിന്തുണ നൽകി കൊവിഡിനെതിരായ വാക്സിൻ സൃഷ്ടിക്കുന്നതിൽ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹം നിർദേശിച്ചു.

ഇന്ത്യൻ ഗ്രാമങ്ങളെ ഐസൊലേറ്റ് ചെയ്യണം; റാമോജി റാവു

ഫാർമസി വ്യവസായ മേഖലയിലെ ആളുകളുമായി ആശയവിനിമയം പ്രധാനമന്ത്രി മോദി അറിയിച്ചു. ഇന്ത്യയിലുടനീളം പതിനാല് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഇരുപതോളം മുതിർന്ന മാധ്യമപ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചു. സർക്കാരിനെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന ഘടകമായി പ്രവർത്തിക്കാനും ദേശീയ-പ്രാദേശിക തലങ്ങളിൽ വാർത്തകൾ യഥാസമയം എത്തിക്കാനും മോദി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.