ETV Bharat / bharat

കാലിടറാതെ കാൽനൂറ്റാണ്ട്; നന്ദി രേഖപ്പെടുത്തി റാമോജി റാവു - ഇടിവി രജത ജൂബിലി നിറവിൽ

ഇടിവിയുടെ എക്‌സ്‌ക്യൂട്ടീവ് ഗ്രൂപ്പ്, ജീവനക്കാർ, അഭിനേതാക്കൾ, എഴുത്തുകാർ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ, കേബിൾ ഓപ്പറേറ്റർമാർ, പരസ്യദാതാക്കൾ എന്നിവർക്കും റാമോജി റാവു നന്ദി അറിയിച്ചു.

Ramoji Rao  Chairman  Ramoji Group Institutions  ഇടിവി രജത ജൂബിലി നിറവിൽ  നന്ദി രേഖപ്പെടുത്തി രാമോജി റാവു
രാമോജി റാവു
author img

By

Published : Aug 27, 2020, 9:21 PM IST

ഇടിവിയുടെ 25-ാം വാർഷിക ദിനത്തിൽ ചാനലിന്‍റെ വളർച്ചയ്ക്കായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു. ചാനലിനെ ഇരു കൈയും നീട്ടി സ്വീകരിച്ച തെലുങ്ക് ജനതയ്ക്കും ചാനലിന്‍റെ ഉയർച്ചയ്ക്കായി പരിശ്രമിച്ച ഇടിവി ജീവനക്കാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

ഇടിവി 25വർഷം പൂർത്തിയാക്കി. സംപ്രേഷണം ആരംഭിച്ച ദിവസം മുതൽ തന്നെ തെലുങ്ക് പ്രേക്ഷകർ ചാനലിനെ ഏറ്റെടുത്തു. ഇടിവിയെ വളരെയധികം സ്നേഹിച്ചു. ലോകമെമ്പാടുമുള്ള തെലുങ്ക് ജനതയുടെ വിജയമാണിത്. ഈ ചരിത്ര നിമിഷം നിങ്ങളുടേതാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി....

തിരിഞ്ഞുനോക്കുമ്പോൾ, വാർത്താ, വിനോദ മേഖലകളിൽ നാം കയ്യെത്തി പിടിച്ച നാഴികക്കല്ലുകളും അഭിമുഖീകരിച്ച വെല്ലുവിളികളും ഒരു തിരശീലയിലെന്ന പോലെ കാണാൻ കഴിയുന്നു- റാമോജി റാവു പറഞ്ഞു.

കാലിടറാതെ കാൽനൂറ്റാണ്ട്; നന്ദി രേഖപ്പെടുത്തി രാമോജി റാവു

ആരോഗ്യകരമായ വിനോദം ഉറപ്പുനൽകി കൊണ്ടാണ് ഇടിവി 1995 ഓഗസ്റ്റ് 27ന് ആരംഭിച്ചത്. ആ വാക്ക് ഇടിവി ഇന്നും നിറവേറ്റുകയും ആരോഗ്യകരമായ ചിന്തകൾ ക്ഷണിക്കുകയും ചെയ്യുന്നു.

പരീക്ഷണം നടത്താതെ യാത്രകൾ പുരോഗമിക്കില്ല. നാം എപ്പോഴും പുതുമകളെ സ്വാഗതം ചെയ്യണം. പക്ഷേ, പുതിയതെല്ലാം ക്ഷണിക്കണമെന്ന് ഇതിനർത്ഥമില്ല. ഇത് വിപരീത ഫലപ്രദമുണ്ടാക്കും. ഇടിവി ഈ വസ്തുത മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ്, ഇന്നും ഈ ചാനലിന് ഒരു കുടുംബ ചാനൽ എന്ന തരത്തിൽ നിലനിൽക്കാൻ കഴിയുന്നത്.- റാമോജി കൂട്ടിചേർത്തു.

ഇടിവിയുടെ എക്‌സ്‌ക്യൂട്ടീവ് ഗ്രൂപ്പ്, ജീവനക്കാർ, അഭിനേതാക്കൾ, എഴുത്തുകാർ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ, കേബിൾ ഓപ്പറേറ്റർമാർ, പരസ്യദാതാക്കൾ എന്നിവർക്കും റാമോജി റാവു നന്ദി അറിയിച്ചു. ഇടിവിയിലൂടെ സമാനതകളില്ലാത്ത വിനോദം ജനങ്ങളിലേക്ക് ഇനിയുമെത്തിക്കുമെന്നും റാമോജി ഉറപ്പുനൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.