ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എ.ടി.എം കവർച്ചക്ക് ശ്രമം. പണം മോഷ്‌ടിക്കാനുള്ള ശ്രമം സെക്യൂരിറ്റി ഗാർഡ് തടയുന്നതും തുടർന്ന് മോഷ്‌ടാവ് രക്ഷപെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. റോമൻ പള്ളി പ്രദേശത്തിന് സമീപമുള്ള സ്വകാര്യ ബാങ്ക് എടിഎമ്മിലാണ് സംഭവം.
സെക്യൂരിറ്റി ഗാർഡ് ഗുരുദ് രുദ്രപതിയെ (50) ഹെൽമെറ്റ് ധരിച്ച അജ്ഞാതൻ മർദിക്കുകയും കവർച്ച നടത്താൻ ശ്രമിക്കുകയുമായിരുന്നു. ലൈറ്റുകളും സി.സി.ടി.വി ക്യാമറയും ഓഫ് ചെയ്യാൻ മോഷ്‌ടാവ് ആവശ്യപ്പെട്ടതായി സെക്യൂരിറ്റി ഗാർഡ് പൊലീസിന് മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.