കൊൽക്കത്ത: ജമ്മു കശ്മീരിലെ പ്രത്യേക പദവി പിൻവലിച്ചതുപോലെ അയോധ്യയിലെ രാമക്ഷേത്രം ഉടൻ യാഥാർഥ്യമാവുമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് സാംബിത് പത്ര. "മുമ്പ് ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആർട്ടിക്കിൾ 370 കശ്മീരിൽ നിന്ന് നിർത്തലാക്കുന്നതിനെപ്പറ്റിയായിരുന്നു ചോദ്യങ്ങൾ. ഇത് ഒരിക്കലും യാഥാർഥ്യമാവില്ലെന്ന് എല്ലാവരും കരുതിയിരുന്നു," സാംബിത് പത്ര പറഞ്ഞു.
2014 ന് മുമ്പുണ്ടായിരുന്ന അന്തരീക്ഷമല്ല ഇപ്പോൾ രാജ്യത്തുള്ളതെന്നും നേരത്തെ രാഷ്ട്രീയം, സമാധാനം, അഴിമതി എന്നിവയായിരുന്നു മുഖ്യമെങ്കിൽ ഇന്ന് രാജ്യത്തിന്‍റെ വികസനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
രാം ശരദ് കോത്താരി പ്രതിബ സംമാൻ 2019 നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഉറപ്പ് സാംബിത് പത്ര നൽകിയത്.
ആർട്ടിക്കിൾ 370, യൂണിഫോം സിവിൽ കോഡ്, രാം ക്ഷേത്ര നിർമാണം എന്നിവ കാവിപ്പടയുടെ മൂന്ന് പ്രധാന അജണ്ടകളായി കണക്കാക്കുന്നു. പ്രസംഗത്തിൽ പത്ര, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിവക്ഷേത്ര സന്ദർശനത്തെയും മമതാ ബാനർജി റോഹിംഗ്യൻ മുസ്‌ലീങ്ങൾക്ക് അഭയം നൽകിയ നിലപാടിനേയും വിമർശിച്ചു.
"രാമക്ഷേത്രം ഉടൻ യാഥാർഥ്യമാവും": സാംബിത് പത്ര
താൻ ഹിന്ദുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നുവെന്നും രാമനെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ മുൻ സർക്കാരുകൾ നടത്തിയിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് സാംബിത് പത്ര പറഞ്ഞു.

Conclusion: