ബെംഗളൂരു: രാജ്യസഭാ അംഗവും ബി.ജെ.പി നേതാവുമായ അശോക് ഗാസ്തി കൊവിഡ് ബാധിച്ച് മരിച്ചു. 15 ദിസവങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച അദ്ദേഹം മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജൂണ്‍ 12നാണ് അദ്ദേഹം ബി.ജെ.പിയുടെ രാജ്യസഭാ അംഗമായി ചുമതലയേറ്റത്.