ETV Bharat / bharat

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് രാജ്‌നാഥ് സിംഗ്

രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി

Rajnath Singh  Defence Minister  COVID-19 news  coronavirus pandemic  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  രാജ്‌നാഥ് സിംഗ്  പ്രതിരോധമന്ത്രി  ഉന്നത സൈനിക ഉദ്യോഗസ്ഥർ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് രാജ്‌നാഥ് സിംഗ്
author img

By

Published : May 1, 2020, 7:34 AM IST

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ സായുധ സേന കൈക്കൊണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ കരംമ്പീർ സിംഗ്, ഇന്ത്യൻ വ്യോമസേനയുടെ എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ, ഇന്ത്യൻ ആർമി ചീഫ് ജനറൽ എംഎം നരവാനെ എന്നിവർ യോഗത്തിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

പ്രതിരോധ സെക്രട്ടറി അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) മേധാവി ജി സതീഷ് റെഡ്ഡി, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കൊവിഡ് 19 പകർച്ചവ്യാധിയെ തടയാനായി സ്വീകരിച്ച മുൻകരുതലുകളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.