ബംഗളൂരു: എതെങ്കിലും സൂപ്പര്‍ പവറുകള്‍ രാജ്യത്തിന്‍റെ പരമാധികാരത്തെ ഹനിക്കാന്‍ ശ്രമിച്ചാല്‍ തക്ക മറുപടി നല്‍കാന്‍ സൈന്യം പ്രാപ്‌തമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബംഗളൂരുവിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യം അസാമാന്യമായ ധൈര്യവും സംയമനവുമാണ് കാഴ്‌ചവെക്കുന്നത്.
![ചൈനയെ കുറിച്ച് രാജ്‌നാഥ് സിങ് വാര്‍ത്ത ഇന്ത്യ, ചൈന സംഘര്‍ഷം വാര്‍ത്ത rajnath singh on china news india china conflict news](https://etvbharatimages.akamaized.net/etvbharat/prod-images/kn-bng-01-rajnathsinghblrtourday1-7205473_15012021001933_1501f_1610650173_261_1501newsroom_1610653000_510.jpg)
അഞ്ചാമത് വെറ്ററന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം ബംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു രാജ്‌നാഥ് സിങ്ങിന്‍റെ ഇസ്‌കോണ്‍ സന്ദര്‍ശനം. അയല്‍രാജ്യങ്ങളുമായി സമാധാനവും സൗഹാര്‍ദവുമാണ് ആഗ്രഹിക്കുന്നത്. അവരും നമ്മുടെ സംസ്‌കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഭാഗമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
![ചൈനയെ കുറിച്ച് രാജ്‌നാഥ് സിങ് വാര്‍ത്ത ഇന്ത്യ, ചൈന സംഘര്‍ഷം വാര്‍ത്ത rajnath singh on china news india china conflict news](https://etvbharatimages.akamaized.net/etvbharat/prod-images/kn-bng-01-rajnathsinghblrtourday1-7205473_15012021001933_1501f_1610650173_124_1501newsroom_1610653000_285.jpg)