ETV Bharat / bharat

കൊവിഡ് പ്രതിസന്ധിയിൽ വ്യോമസേന നൽകിയ സംഭാവനകൾ പ്രശംസനീയമെന്ന് രാജ്‌നാഥ് സിംഗ് - എൽഎസി

വ്യോമസേന ഉദ്യോഗസ്ഥരുമായുള്ള മൂന്ന് ദിവസത്തെ യോഗത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

Rajnath Singh  Defence minister  IAF commanders meet  Marshal RKS Bhadauria  രാജ്‌നാഥ് സിംഗ്  പ്രതിരോധമന്ത്രി  വ്യോമസേന  എൽഎസി  ആർ‌കെ‌എസ് ബദൗരിയ
കൊവിഡ് പ്രതിസന്ധിയിൽ വ്യോമസേന രാജ്യത്തിന് നൽകിയ സംഭാവനകൾ പ്രശംസനീയമെന്ന് രാജ്‌നാഥ് സിംഗ്
author img

By

Published : Jul 22, 2020, 1:34 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ വ്യോമസേന രാജ്യത്തിന് നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. യഥാർഥ നിയന്ത്രണ രേഖ (എൽഎസി)യിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വ്യോമസേനയുടെ പങ്ക് വളരെ വലുതാണെന്നും കൊവിഡ് പ്രതിസന്ധിയിൽ സേന രാജ്യത്തിന് നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. വ്യോമസേന മേധാവി ആർ‌കെ‌എസ് ബദൗരിയയുടെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ യോഗത്തിൽ രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ആഴത്തിലുള്ള അവലോകനം നടത്തുകയും ചെയ്യും. വ്യോമസേനയുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും യോഗത്തിൽ ചർച്ച ചെയ്യും. 'അടുത്ത ദശാബ്‌ദത്തിലെ വ്യോമസേന' എന്നതാണ് യോഗത്തിന്‍റെ പ്രധാന ചർച്ചാവിഷയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.