ETV Bharat / bharat

യുപി പ്രതിരോധ വ്യവസായ ഇടനാഴി പ്രവര്‍ത്തനം അവലോകനം ചെയ്ത് രാജ്‌നാഥ് സിങ്

2018 ഫെബ്രുവരിയിൽ പ്രതിരോധ വ്യവസായ ഇടനാഴി സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് അതിവേഗ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് യുപിഇഡിഎ അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി.

Rajnath  defence corridor  rajnath singh  Defence Production Department  Defence Industrial Corridor  യുപി പ്രതിരോധ വ്യവസായ ഇടനാഴി  രാജ്‌നാഥ് സിങ്ങ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു  രാജ്‌നാഥ് സിങ്ങ്
രാജ്‌നാഥ് സിങ്ങ്
author img

By

Published : Aug 24, 2020, 6:37 PM IST

ലഖ്‌നൗ: ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയ്ക്കായി ഒപ്പുവച്ച ധാരണാപത്രങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വീഡിയോ കോൺഫറൻസിങ്ങിലൂടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അവലോകനം ചെയ്തു. പ്രതിരോധ വ്യവസായ ഇടനാഴിയിലെ നിർദിഷ്ട ജോലികൾ എല്ലാം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏത് ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏത് സാഹചര്യത്തിലും അവ നേടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

പ്രതിരോധ ഉത്‌പാദന വകുപ്പിന്‍റെ പുതിയ നയത്തെക്കുറിച്ചുള്ള കാബിനറ്റ് കുറിപ്പ് തയ്യാറാണെന്നും സെപ്റ്റംബറിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരുമായി സംസ്ഥാന സർക്കാർ പതിവായി സമ്പർക്കം പുലർത്തണം. അവരുടെ പ്രശ്‌നങ്ങളിൽ ഉടനടി നടപടിയെടുക്കണം. ലഖ്‌നൗവിലെയും ആഗ്രയിലെയും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും രാജനാഥ് സിങ് ആവശ്യപ്പെട്ടു.

അലിഗഡ്, ആഗ്ര, ജാൻസി, ചിത്രകൂട്ട്, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ആറ് പർവ്വങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരി പറഞ്ഞു. ഇതിനായി 1,461 ഹെക്ടർ ഭൂമി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അതിൽ 1,310 ഹെക്ടർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും ഇത് നിയോഗിച്ച ഭൂമിയുടെ 90 ശതമാനത്തിലധികമാണെന്നും തിവാരി പറഞ്ഞു.

ഇതുവരെ 3,732 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് പ്രഖ്യാപിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞു. അലിഗഡിന് കീഴിൽ ഡിപിആർ, ടൗൺ പ്ലാനിങ്, പവർ സ്റ്റേഷൻ തുടങ്ങിയവയുടെ പൂർണമായ ആസൂത്രണം നടന്നിട്ടുണ്ട്. പ്രതിരോധ മന്ത്രി നൽകിയ നിർദേശങ്ങൾ പാലിക്കുമെന്നും എല്ലാം സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.