ETV Bharat / bharat

മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാർ ഇനി തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. അശോക് ലവാസ സ്ഥാനമൊഴിഞ്ഞതോടെയാണ് രാജീവ് കുമാറിന്‍റെ നിയമനം. ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലവാസ രാജിവച്ചത്.

election commissioner  Rajiv Kumar  Former bureaucrat Rajiv Kumar  Rajiv Kumar as new election commissioner  Ashok Lavasa  Rajiv Kumar 1984-batch IAS officer  മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ  തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാർ ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
author img

By

Published : Sep 1, 2020, 3:17 PM IST

ഡല്‍ഹി: മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. ജാർഖണ്ഡ് കേഡറിലെ റിട്ടയേഡ് ഐഎഎസ് ഓഫിസറായ രാജീവ് കുമാർ 1984 ബാച്ചുകാരനാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ് കുമാർ ആയിരിക്കും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ. ആറു വർഷമോ 65 വയസു വരെയോ ആണ് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി. രാജീവ് കുമാറിന് 2025ൽ 65 വയസാകും. അതുകൊണ്ട് അഞ്ചു വർഷമേ അദ്ദേഹത്തിന് ലഭിക്കൂ. പബ്ലിക് എന്‍റർപ്രൈസസ് സെലക്ഷൻ ബോർഡ്, പിഇഎസ്ബിയുടെ ചെയർപെഴ്സണായി പ്രവർത്തിച്ചുവരുന്ന രാജീവ് കുമാർ, 2017 സെപ്റ്റംബർ ഒന്നു മുതൽ 2020 ഫെബ്രുവരി വരെ ധനകാര്യ സെക്രട്ടറിയായിരുന്നു. ഏപ്രിൽ 29നാണ് പിഇഎസ്ബിയുടെ തലപ്പത്തെത്തിയത്. 2012 മാർച്ച് മുതൽ കേന്ദ്ര സർക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള രാജീവ് കുമാർ പേഴ്സണൽ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ ഇദ്ദേഹത്തിന്‍റെ കാലത്തുണ്ടായി. പൊതുമേഖലാ ബാങ്കുകളുടെ ലയന തീരുമാനത്തിൽ നിർണായക പങ്കു വഹിച്ചതും രാജീവ് കുമാർ ആയിരുന്നു. ബാങ്കുകൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വൻ മൂലധന സഹായം നൽകിയത് രാജീവ് കുമാറിന്‍റെ കാലത്താണ്.

അശോക് ലവാസ സ്ഥാനമൊഴിഞ്ഞതോടെയാണ് രാജീവ് കുമാറിന്‍റെ നിയമനം. ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് അശോക് ലവാസ രാജിവച്ചത്. 2022 ഒക്‌ടോബർ വരെ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തു തുടരാൻ ലവാസയ്‌ക്ക് അർഹതയുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.