ന്യൂഡല്‍ഹി: നോക്കിയ ആന്‍ഡ് നോക്കിയ സീമണ്‍സ് നെറ്റ്‌വര്‍ക്ക് സിഇഒ രാജീവ് സൂരി സ്ഥാനമൊഴിയുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ നോക്കിയയ്‌ക്കൊപ്പം ചേര്‍ന്നിട്ട് ഇനി വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജീവ് സൂരി പറഞ്ഞു.
2020 ഓഗസ്‌റ്റ് 31 വരെ രാജീവ് നോക്കിയയ്‌ക്കൊപ്പമുണ്ടാകും. ശേഷം 2021 ജനുവരി 1 വരെ കമ്പനിയുടെ ഉപദേഷ്‌ടാവായും അദ്ദേഹം പ്രവര്‍ത്തിക്കും. നോക്കിയ എന്നും തന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കും, കമ്പനിയെ മുന്നോട്ട് നയിക്കാന്‍ എന്‍റെയൊപ്പം പ്രയത്‌നിച്ച ഓരോരുത്തര്‍ക്കും നന്ദിയറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിന്‍ലന്‍ഡിലെ എസ്‌പോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്‌ട്ര കമ്പനിയിലേക്കാണ് രാജിവ് സൂരി പോകുന്നത്. സെപ്‌റ്റംബര്‍ 1 ന് രാജീവ് സൂരി പുതിയ കമ്പനിയിലെ സിഇഒ ആയി സ്ഥാനമേല്‍ക്കും. കമ്പനിക്ക് നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും രാജീവ് സൂരിക്ക് നന്ദി അറിയിക്കുന്നതായി നോക്കിയ ബോര്‍ഡ് മെമ്പര്‍ റിസ്‌റ്റോ സിലാല്‍സ്‌മ അറിയിച്ചു.