ETV Bharat / bharat

അസമിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകള്‍ : രാജീവ് ഭട്ടാചാര്യ

ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും കുടിയേറ്റക്കാര്‍ക്കിടയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അസമിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ തുടരുമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ഭട്ടാചാര്യ

അസമിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകള്‍ : രാജീവ് ഭട്ടാചാര്യ
author img

By

Published : Aug 31, 2019, 10:26 PM IST

ഗുവഹാത്തി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അസമിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിലവിലെ രാഷ്‌ട്രീയ ഇടപെടലുകള്‍ക്കൊണ്ട് പരിഹാരമുണ്ടാകില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ഭട്ടാചാര്യ. ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും കുടിയേറ്റക്കാര്‍ക്കിടയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അസമിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ തുടരുമെന്നും അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

അസമിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകള്‍ : രാജീവ് ഭട്ടാചാര്യ
അസമില്‍ മുന്‍പുണ്ടായിരുന്ന സർക്കാരിനു പ്രശ്നത്തില്‍ വ്യക്തമായ നിലപാടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കുടിയേറ്റത്തിന്‍റെ നിരക്ക് ഉയര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രാജ്യാന്തര മാധ്യമങ്ങളടക്കം വിഷയത്തില്‍ ഇടപെടുന്നുണ്ട്. ദേശീയ പൗരത്വ രജിസ്‌റ്റര്‍ തയാറാക്കുന്നത് മേഖലയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. നിലവിലെ ലിസ്‌റ്റ് പൂര്‍ണമാണെന്ന് ആരും കരുതുന്നില്ലെന്നും ഭട്ടാചാര്യ അഭിപ്രായപ്പെടുന്നു. ഒരു വ്യക്തി വിദേശിയാണോ സ്വദേശിയാണോയെന്ന് തീരുമാനിക്കുന്നത് ഇത്തരം ലിസ്റ്റുകളല്ല, മറിച്ച് കോടതിയാണ് അത് തീരുമാനിക്കേണ്ടത്. അതുകൊണ്ടാണ് ലിസ്‌റ്റിനെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.