ETV Bharat / bharat

കൊവിഡ്-19: രാജസ്ഥാനില്‍ രണ്ട് പേര്‍കൂടി മരിച്ചു - deaths

1270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരും ജയ്പൂര്‍ സ്വദേശികളാണ്.

കൊവിഡ്-19  രാജസ്ഥാന്‍  രണ്ട് പേര്‍കൂടി മരിച്ചു  കൊവിഡ് മരണം  ജയ്പൂര്‍  Rajasthan  reports  deaths  coronavirus
കൊവിഡ്-19: രാജസ്ഥാനില്‍ രണ്ട് പേര്‍കൂടി മരിച്ചു
author img

By

Published : Apr 18, 2020, 1:08 PM IST

ജയ്പൂര്‍: രാജസ്ഥാനില്‍ കൊവിഡ്-19 ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 19 ആയി. 1270 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരും ജയ്പൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് കൊവിഡ് കൂടാതെ മറ്റസുഖങ്ങളും ഉണ്ടായിരുന്നു. ഒരാള്‍ക്ക് 76 വയസും അടുത്തയാള്‍ക്ക് 47 വയസുമുണ്ട്.

പുതിയതായി രോഗം സ്ഥിരീകരിച്ച 41 പേരില്‍ 27 പേരും ഭരത്പൂര്‍ സ്വദേശികളാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. 93 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ കൊവിഡ് 19 സ്ഥിരീകരിച്ച ഒരു ഇറ്റാലിയിന്‍ പൗരനേയും ഇറാനില്‍ നിന്ന് വന്ന 60 പേരെയും ജോദ്‌പൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ജയ്പൂരില്‍ മാത്രം ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. 496 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.