ജയ്‌പൂര്‍: രാജസ്ഥാനില്‍ തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരെ ജൂലൈ 24 വരെ അയോഗ്യരാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി അശോഖ് ഗഹ്ലോട്ടുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിമത നീക്കവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്. നിരവധി എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെ റിസോര്‍ട്ട് രാഷ്‌ട്രീയം അടക്കം വന്‍ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടന്നത്. വിമത നീക്കത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും നീക്കിയിരുന്നു.
സച്ചിൻ പൈലറ്റിന് ആശ്വാസം; എംഎല്‍എമാരെ ഉടൻ അയോഗ്യരാക്കില്ല - രാജസ്ഥാൻ കോണ്‍ഗ്രസ്
കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരെ ജൂലൈ 24 വരെ അയോഗ്യരാക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു.