ETV Bharat / bharat

അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നു

അടുത്തിടെ നടന്ന രണ്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കണമെന്ന് എം‌എൽ‌എമാർക്ക് വിപ്പ് നൽകിയിട്ടും ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്

അയോഗ്യത നോട്ടീസ്  സച്ചിൻ പൈലറ്റ്  Rajasthan  രാജസ്ഥാൻ  ഹൈക്കോടതി  HC  Sachin Pilot  Pilot's petition
അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും എം‌എൽ‌എമാരും സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നു
author img

By

Published : Jul 20, 2020, 11:38 AM IST

ജയ്‌പൂർ: നിയമസഭാ സ്‌പീക്കർ നൽകിയ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും മറ്റ് 18 കോൺഗ്രസ് എം‌എൽ‌എമാരും സമർപ്പിച്ച ഹർജി പരിഗണിക്കുന്നു. രാജസ്ഥാൻ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്‌ത എന്നിവരടങ്ങുന്ന ജയ്‌പൂർ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് പത്ത് മണിക്ക് നടപടികൾ ആരംഭിച്ചു. അടുത്തിടെ നടന്ന രണ്ട് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കണമെന്ന് എം‌എൽ‌എമാർക്ക് വിപ്പ് നൽകിയിട്ടും ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ മാത്രമേ പാർട്ടി വിപ്പ് ബാധകമാകൂവെന്ന് പൈലറ്റ് വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.