ETV Bharat / bharat

രാജസ്ഥാനില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; മര്‍ദനമേറ്റ് ഒരാള്‍ മരിച്ചു - രാജസ്ഥാന്‍ ക്രൈം ന്യൂസ്

ദൗസ ജില്ലയിലെ കമലേഷ് ഭാഗ്‌പുര വിഭാഗവും ജീവറാം വിഭാഗവും തമ്മില്‍ വളരെക്കാലമായി തര്‍ക്കം നിലനിന്നിരുന്നു. ജീവറാം വിഭാഗം നേതാവാണ് എതിര്‍വിഭാഗത്തിന്‍റെ മര്‍ദനമേറ്റ് മരിച്ചത്.

beaten to death  fight between 2 gropus  dausa fight  viral video of man beaten to death  രാജസ്ഥാനില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം  മര്‍ദനമേറ്റ് ഒരാള്‍ മരിച്ചു  rajasthan crime news  crime news  രാജസ്ഥാന്‍ ക്രൈം ന്യൂസ്  ക്രൈം ന്യൂസ്
രാജസ്ഥാനില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; മര്‍ദനമേറ്റ് ഒരാള്‍ മരിച്ചു
author img

By

Published : Jul 23, 2020, 4:06 PM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ദൗസ ജില്ലയിലെ കമലേഷ് ഭാഗ്‌പുര വിഭാഗവും ജീവറാം വിഭാഗവും തമ്മില്‍ വളരെക്കാലമായി തര്‍ക്കം നിലനിന്നിരുന്നു. ജീവറാം വിഭാഗം നേതാവാണ് ക്രൂരമായി മര്‍ദനമേറ്റ് മരിച്ചത്. കമലേഷ് ഭാഗ്‌പുര വിഭാഗത്തില്‍പ്പെട്ടവരുടെ മര്‍ദനമേറ്റാണ് മരണം. ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ പ്രചരിക്കുകയും വൈറലാവുകയും ചെയ്‌തിരുന്നു. പൊലീസ് കേസെടുക്കുകയും അന്വേഷണത്തിനായി 6 പൊലീസ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്. ലാവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബനിയാന ഗ്രാമത്തിലാണ് സംഭവം നടന്നത്.

ജീവറാം വിഭാഗം തലവന്‍ ജീവറാം മീനയെ കമലേഷ് ഭാഗ്‌പുര വിഭാഗത്തിലെ 10 അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായ മര്‍ദനമേറ്റ മീന ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. സമൂഹത്തില്‍ ആധിപത്യം നിലനിര്‍ത്തുന്നതിനായി ഇരു വിഭാഗങ്ങളും വളരെക്കാലമായി തര്‍ക്കത്തിലായിരുന്നു. കലഹത്തിനിടെയുള്ള ദൃശ്യങ്ങള്‍ ആരോപണവിധേയരായ വിഭാഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതുവരെ ഇരു വിഭാഗങ്ങളും തമ്മില്‍ നാല് തവണയുണ്ടായ തര്‍ക്കം പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.