ജയ്‌പൂര്‍: രാജസ്ഥാനില്‍ 30 ഐഎഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റി. മുതിർന്ന ഐഎഎസ് ഓഫീസർ സുധാൻഷ് പന്തിനെ വനം പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. നേരത്തെ ഇതേ വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന ശ്രേയ ഗുഹയെ ടൂറിസം, കലാസാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ സന്ദീപ് വർമയെ റവന്യൂ, കോളനിവൽക്കരണം, സൈനികക്ഷേമ വകുപ്പ് എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു. ഈ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന രാജേഷ് കുമാർ യാദവിനെ പിഎച്ച്ഇഡി, ഭൂഗർഭജല വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു.
അജ്മീറിലെ റവന്യൂ ബോർഡ് അംഗമായിരുന്ന പ്രവീൺ ഗുപ്തയെ ജയ്പൂരിലെ വകുപ്പുതല അന്വേഷണ കമ്മീഷണറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അജിതാഭ് ശർമയെ ഊർജ്ജ വകുപ്പിലേക്ക് മാറ്റി. നേരത്തേ ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കുഞ്ചി ലാൽ മീനയ്ക്ക് ഖനികളുടെയും പെട്രോളിയം വകുപ്പിന്‍റേയും ചുമതല നൽകി. ഉമർദീൻ ഖാൻ, നമ്രത വൃഷ്നി, ഹിമാൻഷു ഗുപ്ത എന്നിവരെ യഥാക്രമം ജുജുനു, ദുൻഗർപൂർ, ജലൂർ ജില്ലാ കലക്ടർമാരായി നിയമിച്ചു.