ജയ്‌പൂർ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കെതിരെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹാജരാകും. പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് എസ്‌ഒജി എഡിജി അശോക് റാത്തോർ പറഞ്ഞു. അശോക് ഗെലോട്ട് സർക്കാരിൽ നിന്ന് സച്ചിൻ പൈലറ്റിന്‍റെ ഭാഗത്തേക്ക് എംഎൽഎമാരെ കൊണ്ടുവരുന്നതിന് ശ്രമിക്കുന്ന നേതാക്കന്മാരുടെ ചർച്ചകളാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
രാജസ്ഥാൻ പ്രതിസന്ധി; ഗൂഢാലോചനക്കെതിരെ എസ്‌ഒജി കേസെടുത്തു - അശോക് റാത്തോർ
ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹാജരാകും.