ജയ്പൂര്‍: ദരിദ്രരായ ആളുകൾക്ക് എട്ട് രൂപയ്ക്ക് പോഷകവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം നൽകുന്ന ഇന്ദിര റാസോയ് പദ്ധതി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരംഭിച്ചു. പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം 100 കോടി ചെലവഴിക്കും. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഇന്ദിര റസോയ് യോജന സംസ്ഥാനത്തെ 213 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 358 അടുക്കളകളിൽ പ്രവർത്തിക്കും. പദ്ധതി പ്രകാരം 100 ഗ്രാം പയർവർഗ്ഗങ്ങൾ, 100 ഗ്രാം പച്ചക്കറികൾ, 250 ഗ്രാം ചപ്പാത്തി, അച്ചാറുകൾ എന്നിവ ഓരോ വർഷവും 4.87 കോടി ആളുകൾക്ക് നൽകും. കൊവിഡ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമ്പോൾ, ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന, ജില്ലാ തലത്തിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഒരാള്‍ കൂപ്പൺ എടുക്കുമ്പോൾ മൊബൈൽ ഫോണിൽ യോജനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഐടി മോണിറ്ററിംഗ് സംവിധാനത്തിലൂടെ അടുക്കളയിലെ ഭക്ഷണം തയ്യാറാക്കൽ മൊബൈൽ ആപ്ലിക്കേഷനുകൾ, സിസിടിവി എന്നിവയിലൂടെ നിരീക്ഷിക്കും. സംസ്ഥാനത്ത് പ്രതിദിനം 1.34 ലക്ഷം ആളുകൾക്ക് ഭക്ഷണം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള തീരുമാനത്തിന്‍റെ മറ്റൊരു പടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. നഗരവികസന മന്ത്രി ശാന്തി ധരിവാൾ, പിസിസി പ്രസിഡന്‍റും വിദ്യാഭ്യാസ മന്ത്രിയുമായ ഗോവിന്ദ് സിംഗ് ദോത്രാസ, മറ്റ്മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാവപ്പെട്ടവര്‍ക്ക് എട്ട് രൂപക്ക് പോഷകാഹാര പദ്ധതിയുമായി രാജസ്ഥാൻ
കൊവിഡ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമ്പോൾ, ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന, ജില്ലാ തലത്തിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഒരാള്‍ കൂപ്പൺ എടുക്കുമ്പോൾ മൊബൈൽ ഫോണിൽ യോജനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.