ജയ്‌പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ പ്രതിപക്ഷ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. ബിജെപി സ്റ്റേറ്റ് ഓഫീസിലാണ് യോഗം ആരംഭിച്ചത്. പാര്‍ട്ടി നാഷണല്‍ ജോയിന്‍റ് സെക്രട്ടറി വി സതീഷ്, ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ, പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്തിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യമാണ് നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
2018 ഡിസംബറിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതുമുതല്‍ സച്ചിന്‍ പൈലറ്റ് നിരാശനായിരുന്നു. ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് 30 കോണ്‍ഗ്രസ് എംഎല്‍മാരുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലട്ട് വിഭാഗം സ്വതന്ത്രരടക്കം 109 എംഎല്‍മാരുടെ പിന്തുണയും അവകാശപ്പെട്ടിരുന്നു. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരും ബിജെപിക്ക് 72 എംഎല്‍എമാരുമാണുള്ളത്.