ദുൻഗർപൂർ: രാജസ്ഥാനിലെ ദുൻഗർപൂരിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 55 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സർദാർ, ബിച്ചിവാര പോലീസ് സ്റ്റേഷനുകളിൽ 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെ പിടികൂടാൻ ഊര്‍ജ്ജിതമായ ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൊള്ളയടിച്ച വസ്തുക്കൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ദുൻഗർപൂർ പൊലീസ് സൂപ്രണ്ട് ജയ് യാദവ് അറിയിച്ചു. 2018 മുതൽ ഒഴിവുള്ള 1,167 സ്ഥാനങ്ങളിൽ റിസർവ്ഡ് കാറ്റഗറി സ്ഥാനാർത്ഥികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെ ഗോത്ര സമുദായങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ദുൻഗർപൂരിനടുത്ത് ദേശീയപാത 8 ഉപരോധിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തതാണ് കേസ്.
ദുൻഗർപൂർ അക്രമം; 55 പേർ അറസ്റ്റില്‍
2018 മുതൽ ഒഴിവുള്ള 1,167 സ്ഥാനങ്ങളിൽ റിസർവ്ഡ് കാറ്റഗറി സ്ഥാനാർത്ഥികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനിടെ ഗോത്ര സമുദായങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ദുൻഗർപൂരിനടുത്ത് ദേശീയപാത 8 ഉപരോധിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തതാണ് കേസ്.