ETV Bharat / bharat

സാമൂഹിക അകല ലംഘനം; ആശുപത്രിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് നഴ്‌സുമാർ

author img

By

Published : Jun 6, 2020, 5:37 PM IST

ആശുപത്രി ഡയറക്ടറെ ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചപ്പോൾ പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് ആരോപണം

 DELHI hospitals Rajan Babu Institute of Pulmonary Medicine and Tuberculosis Nurses from Rajan Babu TB Hospital RBIPMT Kingsway Camp news complaint against administrative officer Mr. Anil Kumar delhi hospitals സാമൂഹിക അകല ലംഘനം പ്രധാനമന്ത്രി കത്ത് ഡൽഹി രാജൻ ബാബു ടിബി ആശുപത്രി കൊവിഡ്‌ യൂണിഫോം
DELHI

ന്യൂഡൽഹി: ആശുപത്രിയിൽ സാമൂഹിക അകലം പാലിക്കാത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡൽഹി രാജൻ ബാബു ടിബി ആശുപത്രിയിലെ നഴ്‌സുമാർ. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ഡൽഹി-9ലെ ആർ‌ബി‌പി‌എം‌ടി കിങ്സ് വേ ക്യാമ്പിലെ സാമൂഹിക അകലം ലംഘിക്കപ്പെട്ടുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽ കുമാർ സമൂഹമാധ്യമങ്ങളിലൂടെ കൊവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ വീഡിയോകൾ പങ്കുവെക്കുമ്പോഴും വാസ്തവത്തിൽ അവയൊന്നും തന്നെ ആശുപത്രിയിൽ നടപ്പിലാക്കുന്നില്ലെന്നും നഴ്‌സുമാർ ആരോപിക്കുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെടാൻ ശ്രമിച്ചപ്പോൾ അപകീർത്തികരമായ പ്രതികരണമാണ് അദ്ദേഹത്തിൽ നിന്നുമുണ്ടായത്. ആശുപത്രി ഡയറക്ടറെ ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചപ്പോൾ അവർ മുറിക്കുള്ളിലേക്ക് കയറാൻ അനുവദിച്ചില്ലെന്നും പരാതി കേൾക്കാൻ തയ്യാറായില്ലെന്നും കത്തിൽ പറയുന്നു.

കൊവിഡ്‌ യൂണിഫോം ധരിക്കാതെയെത്തുന്ന നഴ്‌സിനെതിരെയും പരാതി നൽകിയതായി നഴ്‌സുമാർ അറിയിച്ചു. സാമൂഹിക അകലം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ കത്തിലൂടെ അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.