ജയ്‌പൂര്‍ : രാജസ്ഥാന്‍ ഹൈക്കോടതി മെയ് 3 വരെ അടച്ചിടും.അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കൂ . കോടതി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളുകളെ നിരീക്ഷണവിധേയമാക്കി.
ഇയാളുമായി അടുത്തിടപഴകിയിരുന്ന ജഡ്ജിയെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. ബെഞ്ച് ക്ലര്‍ക്കിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോടതിയും പരിസരവും അനുബന്ധ കെട്ടിടങ്ങളും അണുവിമുക്തമാക്കി പൂട്ടിയിട്ടു.