മഹാരാഷ്‌ട്ര: മുംബൈയിൽ കനത്ത മഴയെത്തുടർന്ന് കെട്ടിട്ടത്തിലെ ലിഫ്‌റ്റിനുള്ളിൽ വെള്ളം കയറി രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ചു. അഗ്രിപാഡ പ്രദേശത്തെ നഥാനി റെസിഡൻസി എന്ന സ്ഥലത്താണ് സംഭവം. സുരക്ഷാ ജീവനക്കാരായ ജാമിർ അഹമ്മദ് സൊഹാനൻ (32), ഷെഹ്‌സാദ് മുഹമ്മദ് സിദ്ദിഖ് മേമൻ (37) എന്നിവരാണ് മരിച്ചത്. വെള്ളം കയറിയതിനെത്തുടർന്ന് വാതിൽ തുറക്കാനാകാതെ ഇരുവരും ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ലിഫ്റ്റിന്‍റെ മുകൾ ഭാഗം തുറന്നാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
കനത്ത മഴയില്‍ ലിഫ്‌റ്റില്‍ വെള്ളം കയറി രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ചു - ലിഫ്‌റ്റിനുള്ളിൽ വെള്ളം കയറി
വെള്ളം കയറിയതിനെത്തുടർന്ന് വാതിൽ തുറക്കാനാകാതെ ഇരുവരും ലിഫ്‌റ്റിൽ കുടുങ്ങുകയായിരുന്നു