ന്യൂഡൽഹി: ഡൽഹി സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്ന് റെയിൽവേയുടെ ആദ്യത്തെ കൊവിഡ് 19 ഐസൊലോഷൻ കോച്ചുകൾ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. 160 കിടക്കകളോട് കൂടിയ പത്ത് കോച്ചുകളാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ റെയിൽവേയോട് ആവശ്യം ഉന്നയിച്ചത്. 5,321 കോച്ചുകളാണ് റെയിൽവേ ഇതുവരെ ഐസൊലോഷൻ വാർഡായി നിർമിച്ചിരിക്കുന്നത്. ഇതിൽ ആദ്യ പത്ത് കോച്ചുകളാണ് ഇപ്പോൾ ഡൽഹി സർക്കാരിന് വിട്ട് നൽകിയിരിക്കുന്നത്. ഡൽഹി സർക്കാരിന്‍റെ പ്രത്യേക സംഘം ഐസൊലേഷൻ കോച്ചുകൾ സന്ദർശിക്കും. റിപ്പോർട്ട് കൈമാറിയ ശേഷം ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിൽ റെയിൽവെ ഐസൊലോഷൻ കോച്ചുകൾ പ്രവർത്തനം ആരംഭിക്കുന്നു - കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ചു
കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച് വന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ റെയിൽവേയെ ആവശ്യം അറിയിച്ചത്