ന്യൂഡൽഹി: പുതുവർഷം പിറക്കുന്നതോടെ ട്രെയിൻ യാത്ര നിരക്കിൽ വർധന. റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. എന്നാൽ സബർബൻ ട്രെയിനുകൾക്ക് നിരക്ക് വർധന ബാധകമല്ല. ഓർഡിനറി നോൺ എസി ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കിലും നോൺ എസി എക്‌സ്പ്രസിന് രണ്ട് പൈസയും എസി ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് നാല് പൈസ എന്ന നിരക്കിലുമാണ് വര്‍ധന.
പ്രീമിയം ട്രെയിനുകളായ ശതാബ്‌ദി, രാജധാനി എന്നിവയെയും നിരക്ക് വർധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് അനുസരിച്ച് റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് ചാർജ് എന്നിവയിൽ മാറ്റമുണ്ടാകില്ല. നിരക്ക് വർധനവ് ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ബാധകമല്ല.