ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ റെയില്‍വെ ട്രാക്ക്‌മാന് കൊവിഡ് സ്ഥിരീകരിച്ചു. പനിയായിരുന്നു ആദ്യ ലക്ഷണം. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഗര്‍ഭിണിയായ ഭാര്യയെ കണ്ട് മടങ്ങി വന്നതിന് ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 26ന് സൈക്കിളിലാണ് ഇയാള്‍ ബൊക്കാരോ ജില്ലയില്‍ നിന്നും ധന്‍ബാദിലുള്ള സ്വന്തം വീട്ടിലേക്ക് വന്നത്. തൊട്ടടുത്ത ദിവസമാണ് പനി തുടങ്ങിയത്.
ഏപ്രില്‍ 8നാണ് ധന്‍ബാദില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. റാഞ്ചി നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 18 കേസുകളാണ് റാഞ്ചി നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബൊക്കാരോ ജില്ലയില്‍ 9ഉം ഹസാരിബാഗില്‍ രണ്ട് വീതവും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 34 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാഞ്ചി, ബൊക്കാരോ ജില്ലകളിലുള്ളവരാണ് മരിച്ചത്.