ETV Bharat / bharat

ജീവനക്കാരന് കൊവിഡ്; റെയില്‍വേ ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചിടും - ജീവനക്കാരന് കൊവിഡ്

റെയിൽ ഭവനിലെ നാലാം നിലയിലെ എല്ലാ ഓഫീസുകളും പൂർണമായും അണുവിമുക്തമാക്കുന്നതിന് വേണ്ടി മെയ് 29 വരെ അടച്ചിടും

Railway staff  positive of COVID-19  Railway Ministry  Railway Ministry news  Railway Ministry corona  Railway Ministry updates  റെയില്‍വേ മന്ത്രാലയം  റെയില്‍വേ  ജീവനക്കാരന് കൊവിഡ്  കൊവിഡ് 19
റെയില്‍വേ മന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ്
author img

By

Published : May 26, 2020, 12:17 AM IST

ന്യൂഡൽഹി: ഇന്ത്യൻ റെയില്‍വേയുടെ ആസ്ഥാനമായ റെയില്‍ ഭവനിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തേക്ക് റെയിൽ‌ ഭവൻ അടച്ചിടുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായാണ് അടച്ചിടുന്നത്. റെയിൽ ഭവനിലെ നാലാം നിലയിലെ എല്ലാ ഓഫീസുകളും പൂർണമായും അണുവിമുക്തമാക്കുന്നതിന് വേണ്ടി മെയ് 29 വരെയാണ് അടച്ചിടുക. രണ്ടാഴ്‌ചക്കുള്ളിൽ റെയില്‍വേ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് പോസിറ്റീവ് കേസാണിത്.

Railway staff  positive of COVID-19  Railway Ministry  Railway Ministry news  Railway Ministry corona  Railway Ministry updates  റെയില്‍വേ മന്ത്രാലയം  റെയില്‍വേ  ജീവനക്കാരന് കൊവിഡ്  കൊവിഡ് 19
റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിന്‍റെ പകര്‍പ്പ്

റെയില്‍വേ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥക്കും ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 14 ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പ്രവേശിക്കാൻ നിര്‍ദേശിച്ചു. മെയ് 13ന് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥന് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതേതുടര്‍ന്നും രണ്ട് ദിവസം റെയില്‍ ഭവൻ അടച്ചിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.