ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ രംഗത്തെ ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതായി രാഹുല്‍ ഗാന്ധി. കൊവിഡ് പ്രതിരോധത്തേക്കാള്‍ പാത്രം കൊട്ടലും വിളക്കു കത്തിക്കലുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് കൊവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് കേന്ദ്രത്തിന്‍റെ പക്കലില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് വലിയ രീതിയിലുള്ള തൊഴിലില്ലായ്മയാണ് നിലനില്‍ക്കുന്നത്. ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ ഇന്ന് ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.