ETV Bharat / bharat

രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിഹാറിലെത്തും

ഒക്‌ടോബർ 23ന് നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പ് പ്രചരണ റാലികളിലാകും രാഹുൽ ഗാന്ധി പങ്കെടുക്കുക.

ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം 23ന്  രാഹുൽ ഗാന്ധി 23ന് ബിഹാറിൽ  രണ്ട് റാലികളെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും  തെരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കും  Rahul Gandhi will address two poll rallies in Bihar on October 23  Rahul Gandhi will address two poll rallies  Rahul Gandhi will address two poll on October 23  rahul gandhi attend two rallies in bihar  bihar 2020 elections
രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിഹാറിലെത്തും
author img

By

Published : Oct 17, 2020, 4:15 PM IST

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. ഒക്‌ടോബർ 23ന് നടക്കുന്ന രണ്ട് പ്രചരണ റാലികളെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. കോൺഗ്രസ് സ്ഥാനാർഥിയായി നീതു സിങ് മത്സരിക്കുന്ന ഹിസ്വ മണ്ഡലത്തിലും കഹൽഗാവ് മണ്ഡലത്തിലുമാകും രാഹുൽ ഗാന്ധി പങ്കെടുക്കുക. കഹൽഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സി‌എൽ‌പി നേതാവ് സദാനന്ദ് സിങ്ങിന്‍റെ മകൻ മുകേഷ് സിങ്ങാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.

ഭൂമിഹാർ സമുദായത്തിന്‍റെ വോട്ട് ബാങ്ക് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്‍റെ ഈ പ്രചാരണം. ഈ സമുദായത്തിൽ നിന്ന് ഒമ്പത് പേരാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. രാഹുൽ ഗാന്ധിയും തേജസ്വി യാദവും പങ്കെടുക്കുന്ന സംയുക്ത റാലി സംഘടിപ്പിക്കാൻ നേതൃത്വം തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

തെരഞ്ഞെടുപ്പിനെ തുടർന്ന് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് ആറോളം റാലികൾ മൂന്ന് ഘട്ടങ്ങളിലായി സംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഒക്ടോബർ 23 മുതൽ ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ 12 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.