ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. കര്‍ഷകരുടെ പേര് പറഞ്ഞ് രാഹുല്‍ ഗാന്ധി ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി വക്താവ് സാംബിത് പത്രയാണ് രാഹുലിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
-
अभी कुछ देर पहले राहुल गांधी ने प्रेस कॉन्फ्रेंस की और कहीं न कहीं किसान बंधुओं के कंधे पर बंदूक रखकर अपनी राजनीतिक रोटी सेंकने की कोशिश राहुल गांधी जी ने की।
— BJP (@BJP4India) February 3, 2021 " class="align-text-top noRightClick twitterSection" data="
साथ ही साथ पुनः किसानों के माध्यम से लोगों को भड़काने का भी प्रयत्न उन्होंने किया है।
- डॉ @sambitswaraj pic.twitter.com/kjn4wzzsZk
">अभी कुछ देर पहले राहुल गांधी ने प्रेस कॉन्फ्रेंस की और कहीं न कहीं किसान बंधुओं के कंधे पर बंदूक रखकर अपनी राजनीतिक रोटी सेंकने की कोशिश राहुल गांधी जी ने की।
— BJP (@BJP4India) February 3, 2021
साथ ही साथ पुनः किसानों के माध्यम से लोगों को भड़काने का भी प्रयत्न उन्होंने किया है।
- डॉ @sambitswaraj pic.twitter.com/kjn4wzzsZkअभी कुछ देर पहले राहुल गांधी ने प्रेस कॉन्फ्रेंस की और कहीं न कहीं किसान बंधुओं के कंधे पर बंदूक रखकर अपनी राजनीतिक रोटी सेंकने की कोशिश राहुल गांधी जी ने की।
— BJP (@BJP4India) February 3, 2021
साथ ही साथ पुनः किसानों के माध्यम से लोगों को भड़काने का भी प्रयत्न उन्होंने किया है।
- डॉ @sambitswaraj pic.twitter.com/kjn4wzzsZk
കര്‍ഷകരെ മുൻനിര്‍ത്തി രാഹുല്‍ രാഷ്ട്രീയം കളിക്കുകയാണ്. ആരും പിന്നോട്ട് പോകില്ലെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാല്‍ ഞങ്ങല്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. ഇതൊരു കർഷക പ്രസ്ഥാനമാണെന്നും തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നെന്തിനാണ് രാഹുല്‍ കര്‍ഷകരുടെ വക്കീലാകാൻ ശ്രമിക്കുന്നതെന്ന് സാംബിത് പത്ര ചോദിച്ചു.
"ജനുവരി 26 ന് ചെങ്കോട്ടയിൽ അക്രമം നടന്നപ്പോള്‍ ബിജെപിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. കര്‍ഷക സമരത്തെ താറടിച്ച് കാണിക്കാൻ ബിജെപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചു. അതേ സമയം അക്രമികളെ അറസ്‌റ്റ് ചെയ്തപ്പോള്‍ അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതും ഇതേ നേതാക്കളാണ്".
"വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. എന്നാല്‍ ആ അറസ്റ്റ് എന്തിനായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതുകൊണ്ടാണോ രാഹുല്‍ ആശങ്കപ്പെടുന്നതെന്നും" സാംബിത് പത്ര ചോദിച്ചു.
“കർഷകരെ കൊല്ലാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറയുന്നു. 1998 ൽ മധ്യപ്രദേശിൽ ദിഗ്‌വിജയ സിങ് സർക്കാരിന്‍റെ ഭരണകാലത്ത് 28 കർഷകർ കൊല്ലപ്പെട്ട വെടിവെപ്പ് രാഹുല്‍ മറന്നോയെന്ന് സാംബിത് പത്ര ചോദിച്ചു. കർഷകര്‍ മാത്രമല്ല ജനാധിപത്യവും അന്ന് കൊല്ലപ്പെട്ടു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് രാഹുല്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.