വയനാട്: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസിൽ നീതിപൂർവമായ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തു വരട്ടെയെന്നും രാഹുൽ ഗാന്ധി. പ്രശ്നത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെയുള്ള കേന്ദ്രമന്ത്രി ഹർഷ വർധന്‍റെ കുറ്റപ്പെടുത്തൽ നിർഭാഗ്യകരമെന്നും രാഹുൽഗാന്ധി പറഞ്ഞു.
വയനാട്ടിൽ സ്കൂൾ കെട്ടിട ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പരാതിയില്ല. എന്നാൽ വയനാട്ടിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ഒഴിവാക്കിയത് നിർഭാഗ്യകരമായി. കൂടുതൽ ജനപ്രതിനിധികൾ ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടാകണമെന്നാണ് തന്‍റെ അഭിപ്രായമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.