ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 'പാകിസ്ഥാൻ ഏജന്‍റ്' ആണെന്ന് കർണാടക ബി.ജെ.പി എം.എൽ.എ ബസംഗൗഡ പാട്ടീൽ യത്‌നാൽ. ഒരു സമുദായത്തെ പ്രകോപിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാകിസ്ഥാൻ ഏജന്‍റുമാർ അഥവാ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഹിന്ദു പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും യത്‌നാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസും കപട മതേതര പാർട്ടികളും ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. ശനിയാഴ്‌ച ബിജെപി വിജയപുരയിൽ ഒരു ബോധവത്ക്കരണ റാലി സംഘടിപ്പിക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ജനങ്ങളെ ബോധവത്കരിക്കുമെന്നും വിജയപുര എംഎൽഎ യത്‌നാൽ പറഞ്ഞു.