ETV Bharat / bharat

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി - തമിഴ്‌നാട്

കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

Rahul Gandhi  Jayaraj and Fennix  Tamil Nadu  Shakti Platform  custodial death  father-son duo  grief  regret  തൂത്തുക്കുടി കസ്റ്റഡി മരണം  രാഹുല്‍ ഗാന്ധി  തമിഴ്‌നാട്  കസ്റ്റഡി മരണം
തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി
author img

By

Published : Jun 28, 2020, 8:05 PM IST

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം സാത്താൻകുളത്ത് നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിക്കാനായില്ലെന്നും മരണത്തിന്‍റെ ഉത്തരവാദികൾ ശിക്ഷിക്കപ്പെടുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജയരാജിന്‍റെയും ഫെനിക്‌സിന്‍റെയും മരണത്തിന് കാരണമായ പൊലീസ് നടപടിയില്‍ ഖേദിക്കുന്നതായി തമിഴ്‌നാട് കോൺഗ്രസ് യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിനാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 23ന് കോവില്‍പട്ടിയിലെ ആശുപത്രിയില്‍ വെച്ച് ഇരുവരും മരിച്ചു. സാത്തന്‍കുളം പൊലീസ് സ്‌റ്റേഷനില്‍ ഇവരെ പൊലീസുകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കര്‍ ആരോപിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.