ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ വീണ്ടും രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്താ തലക്കെട്ടിന്‍റെ സ്ക്രീൻഷോട്ട് പങ്കിട്ടു കൊണ്ടാണ് രാഹുൽ ഗാന്ധി വിമർശനമുയർത്തിയത്.
-
PM Cares- 'Chaliye, transparency ko vanakkam'! pic.twitter.com/EgGR7LiYH9
— Rahul Gandhi (@RahulGandhi) December 17, 2020 " class="align-text-top noRightClick twitterSection" data="
">PM Cares- 'Chaliye, transparency ko vanakkam'! pic.twitter.com/EgGR7LiYH9
— Rahul Gandhi (@RahulGandhi) December 17, 2020PM Cares- 'Chaliye, transparency ko vanakkam'! pic.twitter.com/EgGR7LiYH9
— Rahul Gandhi (@RahulGandhi) December 17, 2020
'പിഎം കെയേഴ്‌സ്- ചലിയേ, ട്രാൻസ്‌പരൻസി കോ വണക്കം' എന്നതായിരുന്നു തലക്കെട്ട്. തലക്കെട്ട് വായിച്ചുവെന്നും ഫണ്ടുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടെന്നും ഇത് സർക്കാർ ഫണ്ടാണോ സ്വകാര്യ സ്ഥാപനമാണോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇന്ത്യൻ എംബസികൾ വഴി ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നതുൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല വിവിധ ചോദ്യങ്ങൾ ഉന്നയിച്ചതിന്‍റെ പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
ചൈന, പാകിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്കുള്ള വിദേശ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി സംശയങ്ങളുന്നയിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിലാണ് പിഎം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്.