ETV Bharat / bharat

സ്പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു: പിഡിടി ആചാരി - പിഡിടി ആചാരി

അയോഗ്യത നോട്ടീസ് നൽകാനുള്ള സ്പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്യാൻ വിമത കോൺഗ്രസ് എം‌എൽ‌എമാരെ അനുവദിക്കാൻ സുപ്രീംകോടതിയും രാജസ്ഥാൻ ഹൈക്കോടതിയും തീരുമാനിച്ചത് ആശങ്കയുണ്ടാക്കുന്നു.കൃഷ്ണന്ദ് ത്രിപാഠി നടത്തിയ പ്രത്യേക അഭിമുഖം

CONSTITUTION  10th schedule  Anti-defecation law  Krishnannd Tripathi  PDT Achary  Deputy News Editor, ETV Bharat,  Kihoto Hollohan case in 1992  സ്പീക്കറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു: പിഡിടി ആചാരി  പിഡിടി ആചാരി  അയോഗ്യത നോട്ടീസ്
പിഡിടി ആചാരി
author img

By

Published : Jul 28, 2020, 7:47 PM IST

ഹൈദരാബാദ്: പാർട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ വിമത എം‌എൽ‌എമാർ വിസമ്മതിച്ചതിനെ തുടർന്ന് കോൺഗ്രസ് എം‌എൽ‌എമാർക്ക് നോട്ടീസ് നൽകാനുള്ള സ്പീക്കറുടെ അധികാരത്തെ രാജസ്ഥാൻ ഹൈക്കോടതിയും സുപ്രീംകോടതിയും ചോദ്യം ചെയ്ത് വാദം കേൾക്കാൻ തീരുമാനിച്ചു. ജൂലൈ 15ന് രാജസ്ഥാൻ നിയമസഭാ സ്പീക്കർ സി. പി. ജോഷി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും 18 കോൺഗ്രസ് എം‌എൽ‌എമാർക്കും ജയ്പൂരിലെ ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാനുള്ള പാർട്ടിയുടെ നിർദേശത്തെ ധിക്കരിച്ചതിന് നോട്ടീസ് നൽകി. “ചട്ടങ്ങൾക്കനുസൃതമായി സ്പീക്കർ നോട്ടീസ് നൽകുന്നു, ഈ നിയമങ്ങൾ പത്താം ഷെഡ്യൂൾ പ്രകാരം രൂപപ്പെടുത്തുകയും പാർലമെന്‍റ് അംഗീകരിക്കുകയും ചെയ്തതാണ്. ഈ നിയമപ്രകാരം, സ്പീക്കർ അല്ല, പരാതിയുടെ ന്യായത്തെ പറ്റി അപേക്ഷകന് കോടതിയെ തൃപ്തിപ്പെടുത്താനാകണം,” പിഡിടി ആചാരി പറഞ്ഞു.

വിമത നിയമസഭാംഗങ്ങൾക്ക് നോട്ടീസ് നൽകാനുള്ള സ്പീക്കറുടെ അധികാരം 1992ൽ കിഹോടോ ഹോളോഹാൻ കേസിൽ സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് 1992ല്‍ ശരിവെച്ചിട്ടുണ്ടെന്നും, സ്പീകറുടെ തീരുമാനം വന്നതിനു ശേഷമേ ജുഡീഷ്യല്‍ അവലോകനം നടത്താന്‍ പാടുള്ളൂ എന്നും, അതിനു മുന്‍പായി കോടതികള്‍ ഇടപെടാന്‍ പാടില്ലെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചതായി ആചാരി ചൂണ്ടികാണിക്കുന്നു. സ്പീക്കറുടെ തീരുമാനത്തിനും കോടതികൾക്കും ശേഷം മാത്രമേ ജുഡീഷ്യൽ അവലോകനം നടക്കൂ എന്ന് സുപ്രീം കോടതി ശരിവെച്ചിരുന്നു. “പരാതി സാധു ആണോ അല്ലെയോ എന്നു സ്പീക്കറുടെ തീരുമാനം വരുന്നതിന് മുന്‍പ് നടപടികളിൽ ജുഡീഷ്യൽ ഇടപെടൽ നടത്താൻ കഴിയില്ലെന്ന് 1992ൽ നിയമം തീർപ്പാക്കിയിരിന്നു,” ആചാരി ഇടിവി ഭാരതിനോട് പറഞ്ഞു. സച്ചിൻ പൈലറ്റ് ക്യാമ്പിലെ വിമത കോൺഗ്രസ് എം‌എൽ‌എമാർക്കെതിരായ ഏത് നടപടിയും സ്പീക്കർ തൽക്കാലം നിര്‍ത്തിവെക്കാന്‍ രാജസ്ഥാനിൽ ഹൈക്കോടതി ഉത്തരവിട്ടു. 1985ലെ കൂറുമാറ്റ വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടനാ വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനാൽ കേസിൽ കേന്ദ്രസർക്കാരിനെ ഒരു പാർട്ടിയാക്കാൻ അനുവദിക്കണമെന്ന സച്ചിൻ പൈലറ്റിന്‍റെ അപേക്ഷയും രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ചു. “ഇതിനർത്ഥം സ്പീക്കറുടെ നോട്ടീസിനെ വെല്ലുവിളിക്കാൻ കഴിയും എന്നും, നോട്ടീസിന്‍റെ ഭരണഘടനാപരമായ സാധ്യതയെ തന്നെ വെല്ലുവിളിക്കുക എന്നുമാണ്, ”ഹൈക്കോടതിയുടെ തീരുമാനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ആചാരി പറഞ്ഞു.

കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം അയോഗ്യത

നിയമപ്രകാരം രണ്ട് കാരണങ്ങളാൽ അയോഗ്യത നോട്ടീസ് നൽകാമെന്ന് ആചാരി പറയുന്നു. ആദ്യം ഒരു നിയമസഭാ സാമാജികൻ പാർട്ടി വിപ്പിനെ ധിക്കരിച്ചെങ്കിൽ. ഒരു അംഗം സ്വമേധയാ പാർട്ടിയുടെ അംഗത്വം ഉപേക്ഷിക്കുന്നതാണ് രണ്ടാമത്തെ കാരണം. “പാർട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിനുള്ള കാരണം നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടില്ല, സുപ്രീം കോടതി പല കേസുകളിലും ഇത് വിശദീകരിച്ചിട്ടുണ്ട്,” ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ പറഞ്ഞു. “ഒരു കേസിൽ, ഒരു അംഗം ചില പ്രതിപക്ഷ അംഗങ്ങളുമായി ഗവർണറിലേക്ക് പോയി സ്വന്തം സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് അഭ്യർത്ഥിക്കുന്നത് മതിയായ തെളിവാണ്, അദ്ദേഹം സ്വമേധയാ പാർട്ടി അംഗത്വം നൽകി എന്നതിന് തെളിവാണ്,” അംഗത്തിന്‍റെ ഭാഗത്ത് നിന്നുള്ള നടപടി മതിയായ തെളിവായി കണക്കാക്കാം എന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് അച്ചാരി വിശദീകരിച്ചു.

സ്പീക്കർ എങ്ങനെയാണ് അയോഗ്യത നോട്ടീസ് നൽകുന്നത്

ഒരു അംഗത്തെ അയോഗ്യനാക്കാനുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ നിയമപ്രകാരം സ്പീക്കർ അംഗത്തിന് നോട്ടീസ് നൽകും. “ഒരു അംഗത്തെ അയോഗ്യനാക്കാൻ ആവശ്യപ്പെട്ടതിന് താൻ ഉദ്ധരിച്ച നിലപാട് ന്യായമാണെന്ന് അപേക്ഷകൻ സ്വയം തെളിയിക്കണം എന്നു ചട്ടം പറയുന്നു. തന്‍റെ നിവേദനത്തിന്‍റെ ന്യായത്തിൽ സ്വയം സംതൃപ്തനാകാനുള്ള ഉത്തരവാദിത്തം സ്പീക്കറിലല്ല,” അദ്ദേഹം പറഞ്ഞു. അംഗത്തിൽ നിന്ന് മറുപടി ലഭിച്ചതിന് ശേഷവും, രണ്ട് കക്ഷികളെയും വിസ്തരിച്ചതിന് ശേഷവും വിഷയത്തില്‍ സ്പീക്കറിന് തീരുമാനം എടുക്കാനാകും. എല്ലാ രേഖപ്പെടുത്തിയ തെളിവുകള്‍ പരിശോധിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സ്പീക്കർ അവർക്ക് ഒരു വ്യക്തിഗത ഹിയറിംഗും നൽകും, ഇതെല്ലാം നിയമത്തിന്‍റെ ആവശ്യകതകളാണ്. ഇതിനെല്ലാം ശേഷം മാത്രമേ സ്പീക്കർ കേസ് തീര്‍പ്പാക്കുകയുള്ളു എന്ന് പിഡിടി ആചാരി വിശദീകരിച്ചു. ഒരു സ്പീക്കർ തീരുമാനം നൽകി കഴിഞ്ഞാൽ മാത്രമേ കോടതിക്ക് അത് അവലോകനം ചെയ്യാൻ കഴിയുകയുള്ളൂ എന്നും. അതിനെ തുടര്‍ന്നു പരാതിക്കാരന്‍റെ നിവേദനം ഉയർത്തിപ്പിടിക്കുകയോ തള്ളി കളയുകയോ ചെയ്യേണ്ടത് കോടതിയാണെന്നും ആചാരി പറയുന്നു.

കൂറുമാറ്റ വിരുദ്ധ നിയമത്തിന്‍റെ വ്യാപ്തി സുപ്രീം കോടതി അവലോകനം ചെയ്യുമോ?

രാജസ്ഥാൻ നിയമസഭാ സ്പീക്കർ സി പി ജോഷി സമർപ്പിച്ച ഹര്‍ജ്ജി പരിഗണിക്കുന്നതിനിടെ, ഈ ആഴ്ച സുപ്രീംകോടതിയിലെ മൂന്ന് അംഗ ബെഞ്ച് ഇക്കാര്യം വിശദമായി കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള വിമത കോൺഗ്രസ് എം‌എൽ‌എമാർ സമർപ്പിച്ച ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതിയെ യാതൊരു ഉത്തരവും പുറപ്പെടുവിക്കുന്നതിൽ നിന്ന് തടയാനും സുപ്രീം കോടതി നിർദേശിച്ചു. 1992ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തീർപ്പാക്കിയ വിഷയം വീണ്ടും ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയിലെ മൂന്ന് അംഗ ബെഞ്ച് വീണ്ടും തുറക്കുന്നതിനാൽ ഈ പ്രശ്നത്തിന്‍റെ വ്യാപ്തി വിശാലമാക്കുന്നത് ചില ആശങ്കകൾ സൃഷ്ടിക്കുന്നു,” ആചാരി പറഞ്ഞു. ഈ നിയമം തീർപ്പാക്കിയ ബെഞ്ചിനേക്കാൾ വലിയ ബെഞ്ചിലേക്ക് അവർ ഇത് ശുപാര്‍ശ ചെയ്തേക്കും. അത് സാധ്യമാണ്. അതൊരു അഞ്ച് അംഗ ബെഞ്ചായിരുന്നു, ഒരുപക്ഷേ അവർ അത് ഏഴ് അംഗ ബെഞ്ചിന് ശുപാര്‍ശ ചെയ്തേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് സുപ്രീംകോടതി തീർപ്പാക്കാൻ പോകുന്ന വിഷയമാണ്, കാരണം കോടതി ഒഴികെ മറ്റൊരു അധികാരിക്കും ഇതിലേക്ക് പോകാൻ കഴിയില്ല.”

ആർട്ടിക്കിൾ 174 പ്രകാരം ഗവർണറുടെ അധികാരം

അതേസമയം, ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭാ സമ്മേളനം വിളിക്കാൻ അശോക് ഗെലോട്ട് ഗവർണർ കൽരാജ് മിശ്രയോട് ആവശ്യപ്പെട്ടതോടെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ആർട്ടിക്കിൾ 174 പ്രകാരം ഗവർണർ സഭയെ വിളിക്കുന്നു, എന്നാൽ ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം സഭ കൂടിച്ചേരാന്‍ വിളിക്കുന്നു. ഭരണഘടനാപരമായ പദ്ധതിയിൽ ഗവർണർ ഒരു സ്വതന്ത്ര അധികാരിയല്ല,” ആചാരി പറഞ്ഞു. ഗവർണർ കൽരാജ് മിശ്ര സംസ്ഥാന സർക്കാരിന്‍റെ ശുപാർശ അംഗീകരിച്ചിട്ടില്ലെന്നും, രാജസ്ഥാൻ പാർലമെന്‍ററി കാര്യ വകുപ്പിനെ ഇക്കാര്യം അറിയിച്ചതായും, സഭ വിളിക്കുന്നതിനുള്ള പ്രത്യേക തീയതി ഔദ്യോഗിക ആശയവിനിമയത്തിൽ പരാമർശിച്ചിട്ടില്ലെന്നും സംസ്ഥാന മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരത്തെക്കുറിച്ച് പരാമർശമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൃഷ്ണന്ദ് ത്രിപാഠി, ഇടിവി ഭാരത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.