ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) അംഗത്തിന്‍റെ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ മാസം വടക്കുകിഴക്കൻ ഡല്‍ഹിയില്‍ ഉണ്ടായ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും അക്രമങ്ങളിലും സംഘടനക്ക് പങ്കുള്ളതായി വ്യക്തമായതായി അന്വേഷണ സംഘം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവര്‍ക്ക് സംഘടന എല്ലാ സഹായങ്ങളും നല്‍കിയതായി പിഎഫ്ഐ അംഗം ഡാനിഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
2018 മുതൽ ഡാനിഷ് പിഎഫ്‌ഐയുമായി പ്രവർത്തിക്കുന്നുണ്ടെന്നും ഡല്‍ഹിയിലെ ത്രിലോക്പുരി ഏരിയ ജനറൽ സെക്രട്ടറിണ് അദ്ദേഹമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഡാനിഷിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.